Asianet News MalayalamAsianet News Malayalam

ബലംപ്രയോ​ഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ച പൊലീസുകാർക്ക് മുന്നിൽ ദേശീയ ​ഗാനം ആലപിച്ച് പ്രതിഷേധക്കാർ

ദില്ലിയിലെ ജൻപത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരാണ് ബലംപ്രയോ​ഗിച്ച് ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ ദേശീയ ​ഗാനം ആലപിച്ച് നേരിട്ടത്. 

citizenship amendment act Protesters sung National Anthem in-front of Delhi Police
Author
New Delhi, First Published Dec 20, 2019, 2:29 PM IST

ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. പ്രായഭേദമന്യേ വിദ്യാർത്ഥികളും കുട്ടികളും മുതിർന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലാത്തി ചാർജും കണ്ണീർവാതകവും ഉപയോ​ഗിച്ചാണ് പലയിടത്തും പൊലീസ് പ്രതിഷേധം അടിച്ചമർത്തുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ആളുകൾക്ക് ഒത്തുകൂടി പ്രതിഷേധിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ടു. തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം മം​​ഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേർക്ക് വെടിയേറ്റിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ പ്രതിഷേധം അടിച്ചമർത്താനെത്തിയ പൊലീസുകാരെ വ്യത്യസ്തമായൊരു മാർഗത്തിലൂടെ നേരിട്ടിരിക്കുകയാണ് പ്രതിഷേധകാർ. ദില്ലിയിലെ ജൻപത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരാണ് ബലംപ്രയോ​ഗിച്ച് ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ ദേശീയ ​ഗാനം ആലപിച്ച് നേരിട്ടത്. ദേശീയ ഗാനം ആലപിക്കുന്നത് കേട്ടതോടെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘം അറ്റന്‍ഷനില്‍ നില്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

"

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് ബലംപ്രയോ​ഗിച്ച് ഒഴിപ്പിച്ചിരുന്നു. ചെങ്കോട്ടയ്ക്കും മന്ദി ഹൗസിനും സമീപം പ്രതിഷേധം പ്രകടനം നടത്താൻ അനുമതി നിഷേധിച്ചതോടെയാണ് ജനങ്ങൾ ജൻപത്തിലെത്തി പ്രകടനം നടത്തിയത്. വിദ്യാർഥികൾ ഉൾ‌പ്പടെ നൂറുക്കണക്കിനാളുകളാണ് ജൻപത്തിൽ നടന്ന പ്രതിഷേധസമരത്തിൽ കൈയിൽ കൊടിയുമേന്തിയെത്തിയത്. ദേശീയ ​ഗാനത്തോടൊപ്പം 'ഹം ഹോ​ഗാ കമിയാബ്' (നമ്മൾ മറിക്കടക്കുക തന്നെ ചെയ്യും) എന്ന ​ഗാനവും പ്രതിഷേധക്കാർ ആലപിച്ചിരുന്നു.

Read Moer: പൗരത്വ നിയമ ഭേ​ദ​ഗതി: പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ ഡിസിപി ചെയ്തത്; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ന​ഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ​ഗാനം ആലപിച്ച് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ബെം​ഗളൂരു ഡിസിപിയുടെ വീഡിയോ വൈറലായിരുന്നു. ബെം​ഗളൂരുവിലെ ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios