Asianet News MalayalamAsianet News Malayalam

അഞ്ച് ഹൈക്കോടതികളില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു; കേരളത്തില്‍ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം

കേരള, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി നിയമിതരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടങ്ങളിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരുടെ നിയമനം. 

CK  Abdul Rahim appointed as Kerala high court acting chief justice
Author
Delhi, First Published Sep 21, 2019, 2:18 PM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കേരള, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് & ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനീത് കോത്താരിയെയാണ് നിയമിച്ചത്. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ താഹില്‍രമാനി നല്‍കിയ രാജി രാഷ്ട്രപതി സ്വീകരിച്ചതോടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായി വിനീത് കോത്താരിയുടെ നിയമനം. 

കേരള, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി നിയമിതരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടങ്ങളിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരുടെ നിയമനം. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീമാണ്  കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് സി കെ അബ്ദുള്‍ റഹീം. 

ആക്ടിംഗ് ചീഫ് ജസ്റ്റിസുമാര്‍

കേരള ഹൈക്കോടതി - സി കെ അബ്ദുള്‍ റഹീം

രാജസ്ഥാന്‍ ഹൈക്കോടതി -ജസ്റ്റിസ് എം റഫീഖ്

ഹിമാചല്‍ പ്രദേശ്  ഹൈക്കോടതി - ജസ്റ്റിസ് ഡി സി ചൗധരി

പഞ്ചാബ് , ഹരിയാന ഹൈക്കോടതി - ജസ്റ്റിസ് രാജീവ് ശര്‍മ്മ

മദ്രാസ് ഹൈക്കോടതി - ജസ്റ്റിസ് വിനീത് കോത്താരി

Follow Us:
Download App:
  • android
  • ios