ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്

ദില്ലി:ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് സംഭവം. ഏറ്റുമുട്ടലിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

രൂക്ഷമായ വാദപ്രതിവാദങ്ങ‌‌ൾക്കൊടുവിൽ പ്രതിപക്ഷത്തിൻെറ വാക്കൗട്ട്, അടിയന്തര പ്രമേയം തള്ളി സ്പീക്കർ, സഭ പിരിഞ്ഞു

Asianet News Live | Malayalam News Live | Kerala Assembly | Election 2024 #Asianetnews