മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ എസ് യു ഐ സമരം. പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ മലയാളി വിദ്യാർഥിനി ആതിര അടക്കമുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

ദില്ലി: മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ എസ് യു ഐ സമരം. പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ മലയാളി വിദ്യാർഥിനി ആതിര അടക്കമുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഒപ്പം വനിതാ പൊലീസുകാർ ക്രൂരമായി മ‍ർദിച്ച ഋതു ബരാലയുമുണ്ട്. എഫ്ഐആർ എടുക്കുംവരെ സമരം തുടരുമെന്ന് എൻ എസ് യു ഐ ദേശീയാധ്യക്ഷൻ വിനോദ് ജാക്കർ പറയുന്നു. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമായി. നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് മലയാളി വിദ്യാർഥിനി ആതിര പറഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം തുടരുന്നതിനാൽ ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രതിഷേധം സംഘർഷമായതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.

YouTube video player