ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്.  സ്ഥിതി മെച്ചപ്പെട്ടാൽ  വിമാനങ്ങള്‍ ദില്ലിയിലേക്ക് തിരിക്കും.

ദില്ലിയിൽ മോശം കാലാവസ്ഥയെ തുടർന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞും പുകയും നിറഞ്ഞ് കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങള്‍ വഴിതിച്ചുവിട്ടത്. ഈ വിമാനങ്ങള്‍ ജയ്പൂർ, ലഖ്നൌ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി. ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാൽ സ്ഥിതി മെച്ചപ്പെട്ടാൽ ഇൌ വിമാനങ്ങള് ദില്ലിയിലേക്ക് തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഒന്നും കാണാൻ വയ്യ, ദില്ലിയിൽ വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ശ്വാസംമുട്ടി ദില്ലി; ആശ്വാസമായി ആന്‍റി സ്മോഗ് ഗണ്ണുകള്‍, വായുമലിനീകരണത്തിന് കാരണം താപ നിലയങ്ങള്‍

ദില്ലിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യം,ഒരിഞ്ച് പോലും ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സുപ്രീംകോടതി