Asianet News MalayalamAsianet News Malayalam

ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം; ചോദ്യം ചെയ്തവരിൽ കോഴിക്കോട് സ്വദേശിനി, സ്ഥിരീകരണം

കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്തെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു.  അന്വേഷണവുമായി പെൺകുട്ടിയും കുടുംബവും സഹകരിച്ചു. പെൺകുട്ടിയുടെ ഫോണും ലാപ്പ്ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

club house app muslim hate case one accused is keralite says delhi police
Author
Delhi, First Published Jan 23, 2022, 11:18 AM IST

ദില്ലി: ക്ലബ് ഹൗസ് (Club house) ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ (Muslim women) വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്തവരിൽ മലയാളി പെണ്‍കുട്ടിയുമെന്ന് സ്ഥിരീകരണം. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്തെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു.  അന്വേഷണവുമായി പെൺകുട്ടിയും കുടുംബവും സഹകരിച്ചു. പെൺകുട്ടിയുടെ ഫോണും ലാപ്പ്ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ ഈ പെണ്‍കുട്ടിയാണ്. കേസില്‍ ലക്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ (FIR) റജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു.  ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios