നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു എന്നാണ് പ്രാഥമിക വിവരം. ഈസ്റ്റേൺ കോൾഫീഡിൽ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. 

ദില്ലി: ജാർഖണ്ഡിലെ(Jharkhand) ധൻബാദിൽ (Dhanbad) കൽക്കരി ഖനിയിൽ അപകടം (Coal Mine Collapses) ഉണ്ടായി. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു എന്നാണ് പ്രാഥമിക വിവരം. ഈസ്റ്റേൺ കോൾഫീഡിൽ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. 

അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ധൻബാദ് പൊലീസ് കമ്പനി അധികൃതരുടെ വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.