സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലെ നല്ലംപാളയം- സംഗനൂർ റോഡിൽ വച്ചാണ് സംഭവം.

കോയമ്പത്തൂർ: കോയമ്പത്തൂരിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന യുവാവിന്റെ മുഖത്തടിച്ച് പൊലീസുകാരൻ. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവാവ് മൊബൈൽ ഫോൺ ഉപയോ​ഗിച്ചുവെന്ന് കാട്ടിയാണ് പൊലീസ് ഇയാളെ അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലെ നല്ലംപാളയം- സംഗനൂർ റോഡിൽ വച്ചാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാണ്.

Scroll to load tweet…

കോയമ്പത്തൂർ ചിന്നവേടമ്പട്ടി സ്വദേശിയായ മോഹൻരാജ് എന്ന യുവാവിനെയാണ് കാവുണ്ടംപാളയം സ്റ്റേഷനിലെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ജയപ്രകാശ് തല്ലുന്നത്. നല്ലംപാളയത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മോഹൻരാജ് അപ്രതീക്ഷിതമായി ആക്രമണത്തത്തിൽ തുടർന്ന് സ്തംഭിച്ചു പോകുന്നതും വീഡിയോയിൽ കാണാം.

സംഭവത്തെ തുടർന്ന് വൻ ജനരോഷം ഉയർന്നിരുന്നു. പൊലീസുകാരുടെ ഈ പ്രവൃത്തിയെ വിമർശിച്ചും, അശ്രദ്ധമായി റോഡ് ക്രോസ് ചെയ്യുന്ന യുവാക്കളെ ശകാരിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുയരുന്നുണ്ട്. അതേ സമയം ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചു വന്ന പൊലീസുകാരൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ഒരാളെ അടിച്ചതിന്റെ വിരോധാഭാസവും ചർച്ചകളിൽ നിറയുകയാണ്. 

ഒറ്റപ്പെട്ട ദ്വീപില്‍ 32 വർഷത്തെ ഏകാന്തജീവിതം, നഗരജീവിതത്തിലേക്ക് തിരികെ വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം