Asianet News MalayalamAsianet News Malayalam

അതിശൈത്യം: ഉത്തരേന്ത്യ വിറക്കുന്നു; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

മൂടല്‍മഞ്ഞ് കാരണം റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി

Cold: North India shivering; Red alert issue in six states
Author
New Delhi, First Published Dec 29, 2019, 8:13 AM IST

ദില്ലി: അതിശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ദില്ലിയടക്കം 6 സംസ്ഥാനങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം ദില്ലിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഉത്തരേന്ത്യ തണുത്തുവിറച്ചു.

മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ദില്ലിയില്‍ നിന്ന് പുറപ്പെട്ട നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞ് കാരണം 24 ട്രെയിനുകള്‍ വൈകി. 2 മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ ദില്ലിയില്‍ വൈകിയെത്തിയത്. ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസാറില്‍ 0.2 ഡിഗ്രിയാണ് താപനില.

1996ന് ശേഷം ദില്ലിയില്‍ താപനില ഇത്രയും താഴുന്നത് ആദ്യമാണ്. ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്‍പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത രണ്ട് ദിവസം വരെ അതിശൈത്യം തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം, പുതുവര്‍ഷം വരെ ശീതക്കാറ്റിന്(കോള്‍ഡ് വേവ്) സാധ്യതയില്ല.

Follow Us:
Download App:
  • android
  • ios