ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. മറുപടി നൽകാത്ത പക്ഷം കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു

ദില്ലി: അന്തരിച്ച മുൻ മന്ത്രിമാരായ അരുൺ ജയ്റ്റ്ലിയെയും സുഷമ സ്വരാജിനെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദവും പീഡനവും സഹിക്കാനാകാതെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. 

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. മറുപടി നൽകാത്ത പക്ഷം കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. 

ഏപ്രിൽ 2നാണ് കമ്മീഷന് ബിജെപിയുടെ പരാതി ലഭിച്ചത്. മാർച്ച് 31ന് ധരംപൂരിൽ വച്ചുനടന്ന പൊതുപരിപാടിയിൽ മുൻ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജിനെയും അരുൺ ജയ്റ്റ്ലിയെയും അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് പരാതി.