വ്യാപാര രംഗത്ത് അധാര്‍മ്മിക മത്സരം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദില്ലി വ്യാപാര മഹാസംഘ് നൽകിയ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. അ

ദില്ലി: ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണം തടയാനാകില്ലെന്ന് സുപ്രീംകോടതി. അന്വേഷണം ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും നൽകിയ ഹര്‍ജികൾ നിരസിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 

വ്യാപാര രംഗത്ത് അധാര്‍മ്മിക മത്സരം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദില്ലി വ്യാപാര മഹാസംഘ് നൽകിയ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം തടയാൻ വിസമ്മതിച്ച സുപ്രീംകോടതി കോമ്പറ്റീഷൻ കമ്മീഷന് മറുപടി നൽകാൻ ഫ്ളിപ്പ്കാര്‍ടിനും ആമസോണിനും സമയം നീട്ടി നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona