Asianet News MalayalamAsianet News Malayalam

രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി; എളമരം കരീം കഴുത്തിന് പിടിച്ചുവെന്ന് രണ്ട് മാർഷൽമാർ

രാജ്യസഭയിൽ ഇന്നലെ ഇൻഷുറൻസ് ബിൽ പാസ്സാക്കിയ രീതിക്കെതിരെ പ്രതിപക്ഷം അദ്ധ്യക്ഷനെ കണ്ട് പരാതി നൽകിയിരുന്നു. പ്രതിപക്ഷ എംപിമാർ മാർഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു സർക്കാർ ഇതിനോട് പ്രതികരിച്ചത്

complaint against elamaram kareem by Rajya Sabha marshal
Author
Delhi, First Published Aug 12, 2021, 7:33 PM IST

ദില്ലി: രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാർ അദ്ധ്യക്ഷന് പരാതി നൽകി. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീ മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഗുരുതുര ആരോപണങ്ങൾ നിലനിൽക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ നായിഡുവിനെ കണ്ടു, ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. 

രാജ്യസഭയിൽ ഇന്നലെ ഇൻഷുറൻസ് ബിൽ പാസ്സാക്കിയ രീതിക്കെതിരെ പ്രതിപക്ഷം അദ്ധ്യക്ഷനെ കണ്ട് പരാതി നൽകിയിരുന്നു. പ്രതിപക്ഷ എംപിമാർ മാർഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു സർക്കാർ ഇതിനോട് പ്രതികരിച്ചത്. പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ അടക്കമുള്ള എട്ട് കേന്ദ്ര മന്ത്രിമാർ വാർത്താ സമ്മേളനവും നടത്തി. 

മാര്‍ഷൽമാര്‍ എന്ന പേരിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇറക്കിയെന്ന ആരോപണമാണ് ഇന്ന് രാഹുൽ ഗാന്ധി ഉന്നയിച്ചത്.

Follow Us:
Download App:
  • android
  • ios