Asianet News MalayalamAsianet News Malayalam

ഗുസ്തി താരങ്ങളുടെ പരാതി: ബ്രിജ് ഭൂഷന്റെ മൊഴിയെടുത്ത് ദില്ലി പൊലീസ്, രേഖകൾ ആവശ്യപ്പെട്ടു

മൊഴിയെടുക്കലിന്റെ ഭാ​ഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. 

Complaint of wrestlers Delhi Police took Brij Bhushan's statement and demanded documents fvv
Author
First Published May 12, 2023, 1:19 PM IST

ദില്ലി: ഗുസ്തി താരങ്ങളുടെ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ തള്ളി. മൊഴിയെടുക്കലിന്റെ ഭാ​ഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. 

അതേസമയം, ബ്രിജ് ഭൂഷനെതിരെ‌ സമരം തുടരുകയാണ് ​ഗുസ്തി താരങ്ങൾ. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രം​ഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു. 

ഗുസ്തി താരങ്ങളുടെ ഹർജി തീർപ്പാക്കി, കേസ് നിരീക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി

പ്രതീക്ഷയോടെയാണ്  സമരം നടത്തുന്നത്. രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണ്.  നേരിട്ട അനീതി ഒളിപ്പിക്കാൻ ആണ് ദില്ലി പൊലീസ് ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സത്യം ഒളിപ്പിച്ച് വെയ്ക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരങ്ങൾ പറഞ്ഞു. അതേസമയം, കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തിയിട്ടുണ്ട്. 

ബ്രിജ് ഭൂഷനെതിരായ സമരം: കറുത്ത ബാഡ്ജ് ധരിച്ച് താരങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി

Latest Videos
Follow Us:
Download App:
  • android
  • ios