Asianet News MalayalamAsianet News Malayalam

ജന്തർമന്തറിലെ കർഷകസമരത്തിനിടെ മാധ്യമപ്രവർത്തകനെ അക്രമിച്ചതായി പരാതി

ജന്തർമന്തറിലെ കർഷകസമരത്തിനിടെ മാധ്യമപ്രവർത്തകനെ അക്രമിച്ചതായി പരാതി. ഇംഗ്ലീഷ് ന്യൂസ് ചാനൽ റിപോർട്ടർക്കാണ് പരിക്കേറ്റത്.

Complaint that a journalist was attacked during the farmers strike in Jantar Mantar
Author
Jantar Mantar, First Published Jul 22, 2021, 6:38 PM IST

ദില്ലി: ജന്തർമന്തറിലെ കർഷകസമരത്തിനിടെ മാധ്യമപ്രവർത്തകനെ അക്രമിച്ചതായി പരാതി. ഇംഗ്ലീഷ് ന്യൂസ് ചാനൽ റിപോർട്ടർക്കാണ് പരിക്കേറ്റത്. കിസാൻ മീഡിയ എന്ന ടാഗ് ധരിച്ചെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയെന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. സമരത്തിൽ പങ്കെടുത്ത വ്യക്തിയെങ്കിൽ നടപടിയുണ്ടാകുമെന്നും കിസാൻ മോർച്ച അറിയിച്ചു.

ഇന്നാണ് കർഷകരുടെസമരം  ജന്തര്‍ മന്ദറിലേക്ക് മാറ്റിയത്. സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക.സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ധര്‍ണ നടത്തുക. 

രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിന് നല്‍കുന്നുണ്ട്. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലി. സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്.

ധര്‍ണയ്ക്കായി സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. സുരക്ഷാ പരിശോധനയ്ക്കായി ബസുകള്‍ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റുകയായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് കര്‍ഷകര്‍ക്ക് ജന്തര്‍ മന്ദറില്‍ പ്രവേശിക്കാനായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios