രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. 

ഹൈദരാബാദ്: പറമ്പിലെ പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനമെന്ന് പരാതി. തെലങ്കാനയിലെ ഷാബാദ് മണ്ഡലിലുള്ള കേസാറാം ഗ്രാമത്തിൽ ജൂൺ 22-നാണ് സംഭവം നടന്നത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യം ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിരമിച്ച സ്കൂൾ പ്രധാനാധ്യാപകനാണ് മധുസൂദൻ റെഡ്ഡി.