നദികള്‍ സന്ദര്‍ശിക്കാനും ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്.

മധ്യപ്രദേശ്: ഹെലികോപ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് കമ്പ്യൂട്ടര്‍ ബാബ. ചൊവ്വാഴ്ച മധ്യപ്രദേശ് സെക്രട്ടറിയേറ്റില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാമ്ദേവ് ദാസ് ത്യാഗി ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്. 

നര്‍മ്മദ, ക്ഷിപ്ര, മന്ദാകിനി നദികളുടെ സംരക്ഷണത്തിനായുള്ള ട്രസ്റ്റിന്‍റെ ചെയര്‍മാനായാണ് മുഖ്യമന്ത്രി കമല്‍നാഥ് കമ്പ്യൂട്ടര്‍ ബാബയെ നിയമിച്ചത്. മാര്‍ച്ച് 10-നാണ് അദ്ദേഹത്തെ പുതിയ ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിട്ടില്ല. 

തനിക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി ഹെലികോപ്റ്റര്‍ വേണമെന്നാണ് കമ്പ്യൂട്ടര്‍ ബാബ അറിയിച്ചത്. നദികള്‍ സന്ദര്‍ശിക്കാനും ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്. നദികളിലെ അനധികൃത ഖനനം തടയുന്നതിനായി പ്രത്യേക ഹെല്‍പ്പ്‍ലൈന്‍ നമ്പര്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.