കൊഹിമ: മിസ് കൊഹിമ 2019 ന്‍റെ ജേതാവിനെ കണ്ടെത്താന്‍ വേണ്ടിയുള്ള മത്സരത്തിന് ഇടയില്‍ ജഡ്ജിമാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ സുന്ദരി വികുനോ  സച്ചു. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന ജഡ്‍ജിമാരുടെ ചോദ്യത്തിനാണ് മത്സരാര്‍ത്ഥിയുടെ മറുപടി വേദിയില്‍ ചിരി പടര്‍ത്തുന്നതായിരുന്നു. 

പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു മത്സരാര്‍ത്ഥിയുടെ ചിന്തിപ്പിക്കുന്ന മറുപടി. മിസ് കൊഹിമ 2019ലെ റണ്ണര്‍ അപ്പാണ് വികുനോ  സച്ചു എന്ന യുവസുന്ദരി. മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ അധികം സമയമെടുത്തില്ല. 

Image result for Vikuonuo Sachu

രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ പശു സംരക്ഷണത്തിനായി ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സംബന്ധിയായി അയഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആളുകള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ കല്‍പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന്  മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. മണിപ്പൂരെ പ്രധാന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ബീഫ്. 

Image result for Vikuonuo Sachu