ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ പെണ്‍കുട്ടിയുടെ  നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അയൽവാസിയായ ബന്ധു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. 

വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാൾ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്റായ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Read Also: ഉന്നാവിലൊടുങ്ങാതെ ഉത്തര്‍പ്രദേശ്; പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി