ദില്ലി: അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.'സുഷമാസ്വരാജിന്‍റ മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഃഖം പങ്കിടുന്നു' എന്ന് കോണ്‍ഗ്രസ് ട്വിറ്റ് ചെയ്തു. 

ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.  2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.