ദില്ലി: ദില്ലി എയിംസ് ആശുപത്രിയിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിലെ ഒ പിയിലാണ് തീപിടിച്ചത്. ഷോർട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീപടർന്നത്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ഒപി അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.