ബിജെപി സഖ്യംകാരണം ന്യൂനപക്ഷ വിഭാഗത്തിൻ്റെ വോട്ട് നഷ്ടമായതാണ് പരാജയ കാരണമെന്നാണ് ഷൺമുഖം തുറന്നടിച്ചത്. ബിജെപി സഖ്യം ഉപേക്ഷിക്കാതെ തിരിച്ചുവരവ് സാധ്യമാകില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് കൂടിയായ ഷൺമുഖം പറഞ്ഞു.

ചെന്നൈ: ബിജെപി സഖ്യത്തിൻറെ പേരിൽ അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ബിജെപി സഖ്യമെന്ന് മുൻമന്ത്രി സി വി ഷൺമുഖം ആരോപിച്ചു. 

ബിജെപി സഖ്യംകാരണം ന്യൂനപക്ഷ വിഭാഗത്തിൻ്റെ വോട്ട് നഷ്ടമായതാണ് പരാജയ കാരണമെന്നാണ് ഷൺമുഖം തുറന്നടിച്ചത്. ബിജെപി സഖ്യം ഉപേക്ഷിക്കാതെ തിരിച്ചുവരവ് സാധ്യമാകില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് കൂടിയായ ഷൺമുഖം പറഞ്ഞു. മുൻമന്ത്രിയുടെ ആരോപണത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona