മോദി അദാനി ബന്ധം സുപ്രീംകോടതി അന്വേഷണത്തിന്‍റെ  പരിധിയിൽ ഇല്ലെന്ന് കോൺഗ്രസ്.പവാർ അദാനിക്ക് ക്ളീൻ ചിറ്റ് നല്കിയിട്ടില്ലെന്ന് ശിവസേന

ദില്ലി:അജാനിയും അംബാനിയും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കുരുതെന്ന ശരദ് പവാറിന്‍റെ പ്രസ്താവന തള്ളി കോൺഗ്രസ് രംഗത്ത്.അദാനി വിഷയം ഉയർത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.പവാറിന് സ്വന്തം നിലപാട് പറയാം.മോദി അദാനി ബന്ധം സുപ്രീംകോടതി അന്വേഷണത്തിൻറെ പരിധിയിൽ ഇല്ലെന്ന് കോൺഗ്രസ് ചൂണിക്കാട്ടി.പവാറിനോട് യോജിപ്പില്ലെന്ന് നിതീഷ്കുമാറും പ്രതികരിച്ചു. അതേസമയം പവാർ അദാനിക്ക് ക്ളീൻ ചിറ്റ് നല്കിയിട്ടില്ലെന്ന് ശിവസേന വ്യക്തമാക്കി.

'അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണം'; പിന്തുണ ആവർത്തിച്ച് ശരദ് പവാർ

അതിനിടെ ശരത് പവാറിനെ അത്യാഗ്രഹി എന്ന് വിളിച്ച നേതാവ് അൽക്കാ ലാംബയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.മുതിർന്ന നേതാവിന് എതിരായ വിമർശനം അതിരുകടന്നു.രാഹുൽ ഗാന്ധി രാഷ്ട്രീയ സംസ്കാരത്തെ മോശമാക്കുകയാണെന്നും ഫഡ് നാവിസ് പ്രതികരിച്ചു

Scroll to load tweet…