ദില്ലി: മോദി എത്ര കളവു പറഞ്ഞു നടന്നാലും സത്യം പുറത്തു വരുമെന്ന് റാഫേൽ വിധിയിൽ കോൺഗ്രസ്‌ പ്രതികരണം. വിറളി പിടിച്ച മോദി ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് മാധ്യമങ്ങളെ വിരട്ടാൻ  നോക്കി എന്നാല്‍ സുപ്രിം കോടതി നിയമ തത്വം ഉയർത്തിപിടിച്ചുവെന്ന് കോണ്‍ഗ്രസ് വിശദമാക്കി. ഇത് ഇന്ത്യയുടെ വിജയമാണ്. ഈ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ വിശദമാക്കി. 

 റഫാലില്‍ കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. റഫാലിൽ സുപ്രീം കോടതി ക്ളീൻ ചിറ്റ് നല്കിയെന്ന കേന്ദ്രസർക്കാർ വാദം പൊളിഞ്ഞെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. അഴിമതി സർക്കാരിനെ പുറത്താക്കാൻ സമയമായെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയുടേത് അഴിമതി സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി വിശദമാക്കി. 

റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളിയിരുന്നു. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളിയ കോടതി പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി.