Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ്, നേട്ടം ആറ് വര്‍ഷത്തിന് ശേഷം

ആറ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറി. 99 ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 90ഇടത്ത് ബിജെപി ജയിച്ചു.
 

congress beats bjp in rajasthan rural polls
Author
Jaipur, First Published Sep 5, 2021, 9:16 AM IST

ജയ്പൂര്‍: ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 670 പഞ്ചായത്ത് സമിതികളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 551 സമിതികളില്‍ ബിജെപി വിജയിച്ചു. ആറ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറി. 99 ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 90ഇടത്ത് ബിജെപി ജയിച്ചു. 200 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു നേട്ടം കൊയ്തത്.

കഴിഞ്ഞ തവണ 1328 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 584 സീറ്റുകളും ബിജെപി നേടിയിരുന്നു. ജില്ലാ പരിഷത്തില്‍ 100 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ 1564 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രരും ഇക്കുറി നേട്ടമുണ്ടാക്കി. ആര്‍എല്‍പി 90 സീറ്റും ബിഎസ്പി 11 സീറ്റും നേടി. രണ്ട് പഞ്ചായത്ത് സമിതി ഫലം വന്നിട്ടില്ല. ജയ്പുര്‍, ജോധ്പുര്‍, ഭരത്പുര്‍, സാവായി മോധാപുര്‍, ദൗസ, സിരോഹി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios