ദില്ലി: ദില്ലിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മജ് നു കാടീലയില്‍ ആംആദ്മി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ചാന്ദ്നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്കാ ലാംബ ആംആദ്മി പ്രവര്‍ത്തകനെ തല്ലാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സഭ്യമല്ലാതെ സംസാരിച്ചതാണ് അല്‍ക്കയെ പ്രകോപിപ്പിച്ചത്.

"

അതിനിടെ വടക്ക് കിഴക്കന്‍ ദില്ലിയിലെ ബാബര്‍പൂര്‍ പ്രൈമറി സ്കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉദ്ധം സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.വോട്ടിംഗ് മെഷീനിലെ തകരാര്‍ മൂൂലം യമുന വിഹാറിലിയെും ലോധി എസ്റ്റേറ്റിലെയും ഓരോ ബൂത്തുകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. 1.48 കോടി വോട്ടര്‍മാര്‍ക്കായി 13750 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷക്രമീരണത്തിലാണ് പോളിംഗ് പുരോഗമിക്കുന്നത്.