ദില്ലി: ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി സ്പീക്കർക്ക് കത്ത് നല്‍കി. കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കിട്ടിയാൽ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കുമെന്നാണ് സൂചന.

അധിർരഞ്ജൻ ചൗധരി കോൺഗ്രസ് ലോക്സഭ നേതൃത്വ സ്ഥാനത്ത് തുടരും. പശ്ചിമബംഗാൾ പിസിസി അദ്ധ്യക്ഷ സ്ഥാനവും അധിർരഞ്ജൻ ചൗധരി വഹിക്കും എന്നാണ് നിലവിലെ ധാരണ. സ്‌പീക്കറുടെ അസാന്നിധ്യത്തിൽ സഭാ നടപടികൾ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്‌പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.