കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.
തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. തെരഞ്ഞെടുപ്പിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇക്കുറി കൂട്ടായ നേതൃത്വത്തിലൂടെയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമയബന്ധിതമായി സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാവുമെന്നും തൃശ്ശൂരിൽ മാധ്യമങ്ങളെ കണ്ട താരീഖ് അൻവർ പറഞ്ഞു.
