1997 ഒക്ടോബര്‍ 10നാണ് സദ്ഗുരു ജഗ്ഗിക്കെതിരെ ഭാര്യയെ കൊലപ്പെടുത്തിയതിന് കേസ് വന്നത് വാര്‍ത്തയായത്.

ബംഗലൂരു: സദ്ഗുരു ജഗ്ഗി വാസുദേവിനെതിരായ കൊലപാതക ആരോപണം വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദനയുടെ ട്വീറ്റാണ് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭാര്യയുടെ കൊലപാതകത്തില്‍ ജഗ്ഗി വാസുദേവിനെതിരെ കേസെടുത്തതിന്‍റെ വാര്‍ത്ത അടക്കമായിരുന്നു ദിവ്യയുടെ ട്വീറ്റ്.

മുന്‍പ് ഒരു ദേശീയ ടെലിവിഷനിലെ അഭിമുഖത്തില്‍ ജഗ്ഗി വാസുദേവ് ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്ന കനയ്യ കുമാര്‍ ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 'ഇരുവരെയും തെരുവിലൂടെ നടക്കാന്‍ അനുവദിക്കരുതെ'ന്ന നിലപാടാണ് അന്ന് ജഗ്ഗി എടുത്തത്. ഇപ്പോള്‍ രാജ്യം വൈകാരികമായി ഇതിന് തയ്യാറെടുത്തിട്ടുണ്ടെന്നും ഇവരെയെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്നും ജഗ്ഗി പറഞ്ഞിരുന്നു. 

Scroll to load tweet…

ഇതിന് മറുപടി എന്ന നിലയിലാണ് കോണ്‍ഗ്രസ്സ് ഐടി സെല്‍ മേധാവിയായ ദിവ്യ സ്പന്ദന പഴയ കൊലക്കേസ് വാര്‍ത്ത ട്വീറ്റ് ചെയ്തത്. 'എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത്' എന്ന കമന്റോടെയാണ് വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. 1997 ഒക്ടോബര്‍ 10നാണ് സദ്ഗുരു ജഗ്ഗിക്കെതിരെ ഭാര്യയെ കൊലപ്പെടുത്തിയതിന് കേസ് വന്നത് വാര്‍ത്തയായത്. 

ദിവ്യ സ്പന്ദന ഷെയര്‍ ചെയ്തിരിക്കുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന വാര്‍ത്തയാണ് ട്വീറ്റ് ചെയ്തത്. തന്റെ മകളെ കൊല ചെയ്തുവെന്നാരോപിച്ച് ജഗ്ഗിക്കെതിരെ ഭാര്യയുടെ അച്ഛന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കേസ് പിന്നീട് തള്ളിപ്പോയിരുന്നു.