ദില്ലി: ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ ജെഡിയുവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നിതീഷ് കുമാർ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് ദ്വിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. നിതീഷ് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണം. ബിഹാറിൽ തേജസ്വിയെ പിന്തുണയ്ക്കണമെന്നും സർക്കാർ രൂപീകരണത്തിൽ ഭാഗമാകണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.