മുതിർന്ന കോൺ​ഗ്രസ് നേതാവ് ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

ഹൈദരാബാദ്: തെലങ്കാനയിൽ സമരപ്പന്തലിലെ ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ തമ്മിൽ തല്ലി കോൺ​ഗ്രസ് നേതാക്കൾ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികൾ ചേര്‍ന്ന് നടത്തിയ സമര വേദിയിലാണ് നേതാക്കൾ തമ്മിൽ തല്ലിയത്. 

മുതിർന്ന കോൺ​ഗ്രസ് നേതാവ് ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംസ്ഥാനത്തെ പരീക്ഷാ ഫലങ്ങള്‍ വന്നതിന് ശേഷം 22ൽ അധികം വിദ്യാര്‍ത്ഥികൾ അത്മഹത്യ ചെയ്തിരുന്നു. ഇതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർ‌ട്ടികൾ സമരം നടത്തിയത്.

Scroll to load tweet…

ഇതിനിടയിൽ സമരപ്പന്തലിലെ ഇരിപ്പിടത്തെ ചൊല്ലി ഇരു നേതാക്കളും ഏറ്റുമുട്ടുകയായിരുന്നു. കയ്യാങ്കളിക്കിടയിൽ നിലത്ത് വീണ ഇരുവരെയും മറ്റുള്ളവർ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.