Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; പിസിസി പ്രസിഡന്റിന് പരിക്കേറ്റു

ഒരുസംഘം ബിജെപി പ്രവർത്തകർ ഓഫിസിന് നേരെ അക്രമമഴിച്ചുവിടുകയായിരുന്നെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റിന്റെ തലയിൽ ഇഷ്ടികകൊണ്ട് അടിയേറ്റ് പരിക്കേറ്റു.

Congress leader Injured Amid Congress BJP Clash in Tripura
Author
Agartala, First Published Jun 26, 2022, 7:28 PM IST

അഗർത്തല: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം.  കോൺഗ്രസ് ഭവന് മുന്നിലാണ് ഇരുപാർട്ടികളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ത്രിപുര പിസിസി അധ്യക്ഷൻ ബിരജിത് സിൻഹ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. കണ്ണീർ വാതകം പ്രയോ​ഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നും കോൺഗ്രസ് ഒരു സീറ്റും നേടി. അഗർത്തല നിയമസഭാ സീറ്റിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് ബർമാനുമായി പ്രവർത്തകർ കോൺ​ഗ്രസ് ഓഫിസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഒരുസംഘം ബിജെപി പ്രവർത്തകർ ഓഫിസിന് നേരെ അക്രമമഴിച്ചുവിടുകയായിരുന്നെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റിന്റെ തലയിൽ ഇഷ്ടികകൊണ്ട് അടിയേറ്റ് പരിക്കേറ്റു.  കോൺഗ്രസ് പ്രവർത്തകൻ റോമി മിയക്ക് കുത്തേറ്റെന്നും കോൺഗ്രസ് മീഡിയ ഇൻ ചാർജ് ആശിഷ് കുമാർ സാഹ പറഞ്ഞു.  യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കേട്ടിടത്തിലേക്ക് കല്ലേറ് നടത്തിയെന്നും നിരവധി വാഹനങ്ങൾക്ക്  കേടുപാട് വന്നതായും ആക്രമണം നടന്നപ്പോൾ പൊലീസ് മൗനം പാലിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കോൺ​ഗ്രസ് പ്രവർത്തകരാണ് ആദ്യം ഇഷ്ടികയെറിഞ്ഞതെന്ന് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മന്ത്രി സുശാന്ത ചൗധരിയും ആരോപിച്ചു. 

ആക്രമണത്തിൽ  ആറോളം ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റെന്നും കോൺ​ഗ്രസ് മനപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സിപിഎമ്മിന്റെ സഹായത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺ​ഗ്രസ് സ്വപ്നം കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോൺ​ഗ്രസ് പ്രസിഡന്റിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ കോൺഗ്രസ് അനുഭാവിയും ചികിത്സയിലാണ്. ഒരു ബിജെപി പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios