ബംഗളൂരു: കോണ്‍ഗ്രസ് നേതാവ്  രേഷ്മ പദേകാനുരയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് രേഷ്മയുടെ മൃതദേഹം കൃഷ്ണ നദിയിലെ കോല്‍ഹാര്‍ പാലത്തിനടുത്ത് നിന്നും കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ അവസാനമായി എഐഎംഐഎം പാര്‍ട്ടി നേതാവ് തൗഫിഖിനൊപ്പമാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് ജെഡിഎസിന്‍റെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റായിരുന്നു രേഷ്മ 2013ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇവര്‍ക്ക് സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് ജെഡിഎസ് വിട്ട ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.