പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയാല്‍ സൈന്യം നടപടിക്ക് തയ്യാറാണെന്ന് മനോജ് മുകുന്ദ് നരവാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരി രംഗത്തെത്തിയത്.
ദില്ലി: പുതിയ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെയ്ക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് അദിർ രഞ്ജൻ ചൗധരി. പകിസ്ഥാൻ അധിനിവേശ കശ്മീരിനെക്കുറിച്ച് സൈനിക മേധാവി രണ്ട് ദിവസം മുമ്പ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൗധരി രംഗത്തെത്തിയത്. "കുറച്ച് സംസാരിച്ച് കൂടുതൽ പ്രവർത്തിക്കാൻ" ചൗധരി അദ്ദേഹത്തെ ഉപദേശിച്ചു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയാല്‍ സൈന്യം നടപടിക്ക് തയ്യാറാണെന്ന് മനോജ് മുകുന്ദ് നരവാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരി രംഗത്തെത്തിയത്.
പാക് അധീന കശ്മീര്‍ ഏറെക്കാലമായി പരിഗണനയിലാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാര്‍ലമെന്‍റ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും സൈന്യം നടപ്പാക്കുമെന്നും ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭരണഘടനയാണ് സൈന്യത്തെ നയിക്കുന്നത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് നമ്മെ നയിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വിപുലമാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് കരസേന മേധാവി വ്യക്തമാക്കിയിരുന്നത്.