Asianet News MalayalamAsianet News Malayalam

'സീറ്റ് കൊടുക്കരുത്'; കോൺഗ്രസിലേക്ക് ചേക്കേറിയ ഡാനിഷ് അലിക്കെതിരെ മണ്ഡലത്തില്‍ നിന്ന് പ്രതിഷേധം

സിറ്റിംഗ് സീറ്റായ അംരോഹയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന വാര്‍ത്തയും അന്നുതന്നെ വന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം അംരോഹിയില്‍ നിന്ന് തന്നെ വരുന്ന നിലയ്ക്ക് ഇനി ഡാനിഷിന്‍റെ കാര്യത്തില്‍ കോൺഗ്രസ് എന്ത് നീക്കം നടത്തുമെന്നത് കണ്ടറിയണം.

congress leaders and workers from amroha up rejects giving seat to danish ali
Author
First Published Mar 23, 2024, 3:30 PM IST

ദില്ലി: കോൺഗ്രസിലേക്ക് ചേക്കേറിയ, എംപിയും മുൻ ബിഎസ്പി നേതാവുമായിരുന്ന ഡാനിഷ് അലിക്ക് സീറ്റ് നല്‍കരുതെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയില്‍ പരാജയമാണ്, അതിനാല്‍ സീറ്റ് നല്‍കരുതെന്നാണ് അംരോഹയില്‍ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. 

ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. 

ഇക്കഴിഞ്ഞ 20നാണ് ഡാനിഷ് അലി ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ഇദ്ദേഹം കോൺഗ്രസിനോടൊപ്പമാണെന്ന സൂചനകള്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തതിന് ബിഎസ്പി ഡാനിഷ് അലിക്കെതിരെ നടപടിയെടുത്തിരുന്നു. 

അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് ഡാനിഷ് അലിയെ വിലക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറിയത്. സിറ്റിംഗ് സീറ്റായ അംരോഹയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന വാര്‍ത്തയും അന്നുതന്നെ വന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം അംരോഹയില്‍ നിന്ന് തന്നെ വരുന്ന നിലയ്ക്ക് ഇനി ഡാനിഷിന്‍റെ കാര്യത്തില്‍ കോൺഗ്രസ് എന്ത് നീക്കം നടത്തുമെന്നത് കണ്ടറിയണം.

Also Read:- 'അപമാനവും വ്യക്തിഹത്യയും'; ഗുജറാത്തില്‍ കോൺഗ്രസ് വിട്ടിറങ്ങി സ്ഥാനാര്‍ത്ഥി ആയിരുന്ന നേതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios