രാജിക്കത്തിന്‍റെ പകര്‍പ്പ് രോഹൻ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ഗുജറാത്തിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ ആണ് തനിക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും രോഹൻ ഗുപ്ത രാജിക്കത്തില്‍ പറയുന്നുണ്ട്.

അഹമ്മദാബാദ്:ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ഗുജറാത്തില്‍ കോൺഗ്രസിനെ അടച്ച് വിമര്‍ശിച്ച് പാര്‍ട്ടി വിട്ടിരിക്കുകയാണ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന രോഹൻ ഗുപ്ത. അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഹൻ ഗുപ്ത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നൊഴിഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണിപ്പോള്‍ കോൺഗ്രസിനെ കടുത്ത ഭാഷില്‍ വിമര്‍ശിച്ച് രോഹൻ പാര്‍ട്ടി വിട്ടിരിക്കുന്നത്. നിരന്തരമുള്ള അപമാനവും വ്യക്തിഹത്യയും മൂലമാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് രോഹൻ പരസ്യമായി പറഞ്ഞു. 

രാജിക്കത്തിന്‍റെ പകര്‍പ്പ് രോഹൻ ഗുപ്ത സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ഗുജറാത്തിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ ആണ് തനിക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും രോഹൻ ഗുപ്ത രാജിക്കത്തില്‍ പറയുന്നുണ്ട്.

മെയ് ഏഴിനാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. നിലവില്‍ 26 സീറ്റില്‍ മുഴുവനും ബിജെപിയാണ് ഭരണം. ഇതില്‍ നിന്ന് മറിച്ചൊരു വിധിയെഴുത്ത് ഇക്കുറിയും ഗുജറാത്തില്‍ നിന്ന് കോൺഗ്രസോ ഇന്ത്യ മുന്നണിയോ പ്രതീക്ഷിക്കുന്നില്ല. ഇതിന് പുറമെയാണ് പരസ്യമായി നേതാക്കള്‍ പാര്‍ട്ടി വിട്ടിറങ്ങിപ്പോയി പാര്‍ട്ടിയെ തന്നെ പഴിക്കുന്ന സാഹചര്യവും കാണുന്നത്. 

Also Read:- 'പ്രധാനമന്ത്രിയെ ഘരാവോ ചെയ്ത് പ്രതിഷേധിക്കും'; വ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo