അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച അമരീന്ദർ സിംഗിന്‍റെ നീക്കവും ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുണ്ട്. പാർട്ടിയിൽ തുടരണമെന്ന് മുതിർന്ന നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ ഇനിയും മനസ് തുറന്നിട്ടില്ല

ദില്ലി: പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കോൺ​ഗ്രസ് നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേരും. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്മാരായ സുനില്‍ ഝാഖര്‍, പ്രതാപ് സിംഗ് ബജ്‍വ എന്നിവർക്കൊപ്പം അംബിക സോണി, രവ്നീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളും സാധ്യതപട്ടികയിൽ ഉണ്ട്. സുനിൽ ഝാഖർക്കാണ് സാധ്യത കൂടുതൽ. പ്രഖ്യാപനം ഉണ്ടാകും വരെ പഞ്ചാബിൽ തുടരാൻ എ ഐ സി സി നിരീക്ഷകർക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച അമരീന്ദർ സിംഗിന്‍റെ നീക്കവും ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുണ്ട്. പാർട്ടിയിൽ തുടരണമെന്ന് മുതിർന്ന നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ ഇനിയും മനസ് തുറന്നിട്ടില്ല. അമരീന്ദർ സിംഗ് രാജി പ്രഖ്യാപിക്കും മുൻപേ പഞ്ചാബിൽ രാഹുൽ ഗാന്ധിയുടേത് മികച്ച തീരുമാനമെന്ന ട്വീറ്റുമായി ജാഖർ രംഗത്തെത്തിയിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona