മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയർത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങ‌ൾ. 

ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഉദ്യോഗാർഥികളെയും കർഷകരെയും ഉന്നമിട്ട് വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അധികാരത്തിൽ എത്തി ആദ്യ ക്യാബിനറ്റ് യോഗത്തിൽ 1 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം എടുക്കും. കാർഷിക കമ്മീഷൻ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകൾക്കും പ്രത്യേകം പ്രത്യേകം താങ്ങുവില തീരുമാനിക്കും. അദാനി ആണെങ്കിലും ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് നിരോധനം ഏർപ്പെടുത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. മാത്രമല്ല, മറ്റ് കർഷകരെ ലക്ഷ്യമിട്ടുള്ള വാ​ഗ്ദാനങ്ങളും ഉണ്ട്. ചാണകം കിലോയ്ക്ക് 2 രൂപയ്ക്ക് സംഭരിക്കും. 5000 കിലോമീറ്റർ റോഡ് പുതുതായി നിർമ്മിക്കും. മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയർത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങ‌ൾ. 

അധികാരത്തിലെത്തിയാൽ 1 ലക്ഷം പേർക്ക് സർക്കാർ ജോലിയെന്ന് കോൺഗ്രസ് പ്രകടന പത്രിക| Himachal election