Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ മരിച്ചു

കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഈ മാസം ഒന്നിനാണ് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

congress MLA dies of covid in Karnataka
Author
Bengaluru, First Published Sep 24, 2020, 4:36 PM IST

ബെംഗളൂരു: കർണാടകത്തിൽ കൊവിഡ് രോഗം ബാധിച്ച് എംഎൽഎ മരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഈ മാസം ഒന്നിനാണ് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.

Follow Us:
Download App:
  • android
  • ios