കര്‍ഷക സമരത്തിന് പരസ്യപിന്തുണയുമായി സമരവേദിയായ സിംഘുവിലെത്തിയ കെജ്‍രിവാള്‍ കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണം എന്നാവശ്യപ്പെട്ടു.
പഞ്ചാബ്: പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധിക്കുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാരുടെ പ്രതിഷേധം. കര്‍ഷക സമരത്തിന് പരസ്യപിന്തുണയുമായി സമരവേദിയായ സിംഘുവില്‍ ദില്ലി മുഖ്യമന്ത്രി കെജ്‍രിവാള്‍ എത്തി.
കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണം എന്നായിരുന്നു കെജ്‍രിവാളിന്‍റെ ആവശ്യം. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ഔദ്യോഗിക സന്ദര്‍ശനമെന്ന പേരിലാണ് സിംഘുവിലെത്തിയതെങ്കിലും സമരത്തിനുള്ള ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പിന്തുണ നേരിട്ടറിയിക്കുകയായിരുന്നു കെജ്‍രിവാളിന്‍റെ ഉദ്ദേശം.
നാളത്തെ ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യവും കെജ്‍രിവാള്‍ അറിയിച്ചിട്ടുണ്ട്. ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ തുറന്ന ജയിലുകളാക്കാനുള്ള കേന്ദ്രസമ്മര്‍ദ്ദം ശക്തമായിരുന്നുവെന്ന് കെജ്‍രിവാള്‍ സമരനേതാക്കളോട് പറഞ്ഞു. ആ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നതിനാലാണ് സമരം ഇത്രത്തോളം വളര്‍ന്നതെന്നും
കെജ്‍രിവാള്‍ അവകാശപ്പെട്ടു. കാര്‍ഷിക നിയമങ്ങളെ ചൊല്ലി എന്‍ഡിഎ വിട്ട ശിരോമണി അകാലിദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യമറിയിച്ച് കഴിഞ്ഞു.
മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നാളെ അതിര്‍ത്തികളില്‍ സമരക്കാര്‍ക്കൊപ്പം അണിചേരും. അവശ്യ സേവനങ്ങള്‍ അനുവദിക്കില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ സമര സംഘടനകള്‍ നിലപാട് മയപ്പെടുത്തി. നാളെ മൂന്ന് മണി വരെയുള്ള ഭാരത് ബന്ദിനോട് എല്ലാവരും സ്വമേധയാ സഹകരിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേ സമയം വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനിരിക്കുന്ന ശരത് പവാറിനെതിരെ ബിജെപി രംഗത്തെത്തി. പവാര്‍ കൃഷി മന്ത്രിയായിരിക്കേ സ്വകാര്യമേഖലക്ക് വന്‍ സാധ്യതയൊരുക്കാനായി എപിഎംസി ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തിലെ ചില ഭാഗങ്ങള്‍ പുറത്ത് വിട്ടാണ് ഇരട്ടതാപ്പ് ചോദ്യം ചെയ്യുന്നത്.
