ദില്ലി: കോൺ​ഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് കെ സി വേണു​ഗോപാൽ അറിയിച്ചു. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും പ്രവർത്തക സമിതി യോ​ഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണിൽ പ്രഖ്യാപനം. മേയ് മാസത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കും. പാർട്ടി ഭരണഘടന പ്രകാരമാകും തെരഞ്ഞെടുപ്പ് നടപടികൾ നടക്കുക. തീരുമാനം ഐകകണ്ഠേനയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കോൺ​ഗ്രസിലെ എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കൾ പ്രവർത്തക സമിതിയിൽ അഭിപ്രായപ്പെട്ടു. ശൈലി മാറണമെന്ന് തിരുത്തൽ വാദികളായ നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി ഇന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. 
 

Read Also: എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നു; കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ ഒരു വിഭാ​ഗം...