താൻ സാധാരണക്കാരന്‍റെ പ്രതിനിധി .നേതാക്കളാരും സ്വീകരിക്കാനെത്താത്തത് കാര്യമാക്കുന്നില്ലെന്നും വിശദീകരണം
മുംബൈ: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്‍റെ ഭാഗമായി മുംബൈയിലെത്തി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കളുടെ വലിയ സ്വീകരണമാണ് ലഭിച്ചതെങ്കില്‍ തരൂരിനെ സ്വീകരിക്കാന്‍ വിരലിലെണ്ണാവുന്ന കുറച്ചുപേർ മാത്രമാണ് എത്തിയത്. താൻ സാധാരണക്കാരന്‍റെ പ്രതിനിധിയാണ്. നേതാക്കളാരും സ്വീകരിക്കാനെത്താത്തത് കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തെരത്തെടുപ്പ് സമിതിയെ സമീപിച്ച് പരാതി നൽകി. മറുപടി ഇതുവരെ കിട്ടിയിട്ടില്ല.നേതൃതലത്തിലുള്ളവരുടെ പിന്തുണ ഉണ്ടാകില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും തരൂര്‍ ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു.
കൂടുതല്‍ പിസിസികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പിന്തുണ അറിയിച്ചതിലുള്ള കടുത്ത അതൃപ്തി ശശി തരൂര്‍ പരസ്യമാക്കി.പരസ്യ നിലപാടിന് പിന്നില്‍ എഐസിസിയാണെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് എഐസിസി ആവര്‍ത്തിക്കുമ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് കിട്ടുന്നത് വന്‍ വരവേല്‍പ്. കേരളത്തിനും, തെലങ്കാനക്കും പിന്നാലെ ഗുജറാത്ത്, മഹാരാഷ്ട്ര ഘടകങ്ങളും ഖാര്‍ഗെക്ക് പിന്നില്‍ അണി നിരന്നു. തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ തരൂര്‍ കടുത്ത അതൃപ്തിയിലാണ്. തെളിവ് കിട്ടിയിട്ടില്ലെന്ന് പറയുമ്പോഴും പിസിസികള്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പിന്നില്‍ എഐസിസി നേതാക്കളുടെ ഇടപടെല്‍ തരൂര്‍ സംശയിക്കുന്നു. മഹാരാഷ്ട്രയിലാണ് തരൂരിന്‍റെ ഇന്നത്തെ പ്രചാരണം. ഖാര്‍ഗെ ഹൈദരബാദിലും. ഇരു സ്ഥാനാര്‍ത്ഥികളും പ്രചാരണ രംഗത്ത് സജീവമായതോടെ മത്സരത്തിന് ശ്രദ്ധ ഏറുകയാണ്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : അഭിപ്രായം പറയാനില്ല , എഐസിസി നിർദേശം പാലിക്കും-വി.ഡി.സതീശൻ
പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
