വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.ഔദ്യോഗിക പ്രഖാപനം ഉച്ചതിരിഞ്ഞ്. ഉത്തര്‍പ്രദേശിലെ വോട്ട് പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് സമിതി തള്ളി.
ദില്ലി; കോണ്‍ഗ്രസിന്‍റ പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഖര്‍ഗെക്ക് ഇതിനകം 3000 വോട്ട് കിട്ടി. ശശി തരൂരിന് 400 വോട്ട് കിട്ടി. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ഖര്‍ഗെ ഏതാണ്ട് 7000 -8000 വോട്ടുകള്‍ നേടി വിജയിക്കും. ശശി തരൂര്‍ ആയിരം വോട്ടുകള്‍ വരെ നേടിയേക്കും എന്ന് വിലയിരുത്തപ്പടുന്നു. വിജയം ഉറപ്പായതോടെ ഖര്‍ഗെ ക്യാംപ് ആഘോഷം തുടങ്ങിക്കഴിഞ്ഞു
68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തള്ളി. യുപിയിലെ വോട്ടുകൾ അവസാനം എണ്ണണമെന്നായിരുന്നു തരൂരിന്‍റെ ആവശ്യം.എന്നാല്‍ എല്ലാ ബാലററുകളും കൂട്ടിക്കലര്‍ത്തിയാണ് വോട്ട് എണ്ണുന്നത്.
മല്ലികാർജ്ജുന ഖർഗയുടെ വീട്ടിൽ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഖർഗെയുടെ വീട്ടിലേക്ക് പ്രവർത്തകർ എത്തുകയാണ്. രാവിലെ നേതാക്കൾ എത്തി ഖർഗെയെ കണ്ടിരുന്നു. വീട്ടിൽ ആഘോഷത്തിനായി ഒരുക്കങ്ങൾ തുടങ്ങി. വീടിന് മുന്നിൽ അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചു ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങൾ നടക്കുന്നു. കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഖർഗെയുടെ വീട്ടിൽ എത്തിയിരുന്നു. ഖർഗെയുടെ വിജയം ഉറപ്പെന്ന് ഗൗരവ് വല്ലഭ് പ്രതികരിച്ചു. ഖർഗെയുടെ നാടായ ഗുൽബർഗയിൽ നിന്നുള്ള പ്രവർത്തകർ ഉൾപ്പെടെയാണ് വീട്ടിലേക്ക് എത്തുന്നത്. .
