ദില്ലി: ആശുപത്രിയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. പതിവ് പരിശോധനകൾക്കായാണ് കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് മാത്രമാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ചെയർമാൻ ഡോ ഡിഎസ് റാണ അറിയിച്ചിരുന്നു.