വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ്  പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. 

ദില്ലി: കൊവിഡ് (Covid 19) ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി (Sonia Gandhi) ആശുപത്രി വിട്ടു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. 

രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇഡി മുന്‍പാകെ സോണിയ എത്താന്‍ സാധ്യതയില്ല.

Scroll to load tweet…

രാഹുല്‍ വീണ്ടും ഇഡിക്ക് മുന്നില്‍; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

നേതാക്കൾക്കെതിരായ നടപടിയിലും, അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതിക്ക് നിവേദനം നൽകി കോൺഗ്രസ്

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി നടപടിയിലും അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് പരാതി നൽകി കോൺഗ്രസ്. പാർലമെന്റ് ഹൗസിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് കോൺഗ്രസിന്റെ ഏഴംഗ പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്.

അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നൽകിയെന്നും തിരികെ വന്ന കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് എതിരായ നടപടിയിലും പരാതി നൽകി. അഗ്നിപഥ് സേനയുടെ പ്രാഗൽത്ഭ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. എഐസിസി ആസ്ഥാനത്ത് പോലീസ് കടന്ന് അതിക്രമം കാണിച്ചത് ഒരിക്കലും ന്യായീകരിക്കാൻ ആകത്തതാണെന്നും രാഷ്ട്രപതിയോട് പറഞ്ഞു. നേതാക്കളെ ക്രൂരമായി കൈകാര്യം ചെയ്തത് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണം എന്നുമാണ് ആവശ്യം. പാർലമെന്റിലും ഈ വിഷയം ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.