ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് (UP Election 2022) പ്രചാരണ ഗാനം പുറത്തുവിട്ട് കോണ്‍ഗ്രസ് (Congress). തെലുങ്ക് സിനിമയായ പുഷ്പയിലെ (Pushpa) ഹിറ്റ് ഗാനം ശ്രീവല്ലിയുടെ പാരഡിയാണ് കോണ്‍ഗ്രസ് പ്രചാരണത്തിനായി ഒരുക്കിയിരിക്കുന്നത്. 'തു ഹൈ ഗസാബ് യുപി, തേരി കസം യുപി' എന്ന് തുടങ്ങുന്നതാണ് ഗാനം.

'പ്രൗഡ് ടുബി ഫ്രം ഉത്തര്‍പ്രദേശ്' എന്ന അടിക്കുറിപ്പോടെയാണ് ഗാനം പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത വീഡിയോയില്‍ 'ഹം യുപി ടൈപ്പ് ഹേ' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 'യുപി ടൈപ്പ്' എന്ന് വിശേഷിപ്പിച്ചതിനെ പരിഹസിച്ചാണ് ഇക്കാര്യം പറയുന്നത്. നിര്‍മല സീതാരാമന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു.

Scroll to load tweet…