ദില്ലി: കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. മാധ്യമങ്ങളിൽ പാർട്ടിയുടെ മുഖവും നാവുമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന രാജീവ് ത്യാഗി ഇന്നു വൈകിട്ടും ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരിക്കുന്നതും. 

ഇന്ന് വൈകിട്ട് 5 മണിക്ക് നടന്ന  ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത ശേഷം ഗാസിയാബാദിലെ വീട്ടിൽ എത്തിയ അദ്ദേഹത്തിന്  ദേഹാസ്വാസ്ഥ്യം  അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഉത്തർ പ്രദേശ് കോൺഗ്രസ്‌ മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്.