ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധി തന്നെ തുടരണമെന്ന കേരളത്തിന്‍റെ നിലപാട് യോഗത്തെ അറിയിച്ചെന്ന് പി സി വിഷ്ണുനാഥ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടെന്ന് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. 

പുതിയ അധ്യക്ഷനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ രാഹുൽ തുടരണമെന്നും മോദി സർക്കാരിനെതിരായ പോരാട്ടത്തിൽ രാഹുൽ തുടരുന്നതാണ് നല്ലതെന്നും രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. 

ശക്തമായ പ്രതിപക്ഷത്തിന് രാഹുൽ വേണം. രാഹുൽ ഗാന്ധി തുടരണമെന്നത് ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു. എന്നാൽ രാജി പിൻവലിക്കാൻ രാഹുൽ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.