പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായി നടത്തുന്ന തെരഞ്ഞെടുപ്പിനാണ് ജമ്മു കശ്മീര്‍ ഒരുങ്ങുന്നത്.
ദില്ലി: ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേതാക്കന്മാര്‍ തടങ്കലില്‍ തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ നേതാക്കള്‍ തടങ്കലില്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളുമായും ഉറപ്പായും ചര്‍ച്ചചെയ്യണെന്നും ജി എ മിര്‍ പറഞ്ഞു. നേതാക്കളെ മോചിപ്പിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക് ഡെവലപ്മെന്‍റ് കൗണ്‍സിലിലേക്ക് ഒക്ടോബര്‍ 24ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായി നടത്തുന്ന തെരഞ്ഞെടുപ്പിനാണ് ജമ്മു കശ്മീര്‍ ഒരുങ്ങുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരടക്കം നിരവധി പേരാണ് ജമ്മു കശ്മീരില്‍ തടങ്കലില്‍ കഴിയുന്നത്.
