കോണ്‍ഗ്രസ് സമ്മേളനത്തില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അണികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ചെന്നൈ: കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ അണികള്‍ മര്‍ദ്ദിച്ചു. സമ്മേളനത്തിനിടെ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കസേരകളുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു. തമിഴ് വാരികയിലെ ഫോട്ടോഗ്രാഫറായ ആര്‍.എം മുത്തുരാജാണ് ആക്രമണത്തിനിരയായത്.

തമിഴ്‌നാട്ടിലെ വിരുത്‌നഗറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കോണ്‍ഗ്രസ് സമ്മേളനത്തില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അണികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുത്തുരാജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Scroll to load tweet…