ട്വിറ്റര്‍ പക്ഷിയെ ഫ്രൈ ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റര്‍ ചെയ്ത വലിയ തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

ദില്ലി: രാഹുല്‍ ഗാന്ധിയെ ട്വിറ്റര്‍ വിലക്കിയതിനെതിരെ ട്വിറ്റര്‍ പക്ഷിയെ പൊരിച്ചു് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധം നടത്തിയത്. ട്വിറ്റര്‍ പക്ഷിയെ ഫ്രൈ ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റര്‍ ചെയ്ത വലിയ തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊരിച്ച ട്വിറ്റര്‍ പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഏത് പക്ഷിയെയാണ് ഇവര്‍ ഫ്രൈ ചെയ്തതെന്ന് വ്യക്തമല്ല. 

Scroll to load tweet…

ദില്ലിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങള്‍ തിരിച്ചറിയും വിധം ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു.ട്വിറ്ററിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയെ ഭയന്നിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona